road

കാസർകോട്: കൊവിഡ് വ്യാപനഭീതിയിൽ ജില്ലാ അതിർത്തിയിൽ കർണാടക മണ്ണിട്ട് അടച്ച റോഡുകൾ തുറന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കർണാടക പൊലീസിന്റെ നേതൃത്വത്തിലാണ് സംസ്ഥാനാന്തര പാത ഉൾപ്പെടെയുള്ള റോഡുകളിലെ മണ്ണ് നീക്കം ചെയ്തത്.

ചെർക്കള ജാൽസൂർ സംസ്ഥാനാന്തര പാതയിലെ ഗാളിമുഖ, കൊട്ട്യാടി, മുരൂർ എന്നിവിടങ്ങളിലെയും വോർക്കാടി, ബെള്ളൂർ, ദേലംപാടി പഞ്ചായത്തുകളിലെ മറ്റ് ചെറിയ റോഡുകളിലെയും മണ്ണാണ് യാത്രയ്ക്കായി തുറന്നുകൊടുത്തത്. മാത്രമല്ല, അതിർത്തി കടന്നുള്ള യാത്രയ്ക്ക് പ്രതിമാസ പാസും കർണാടക ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കാസർകോട് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും വിലക്കുകളും നിലനിൽക്കുന്നുണ്ട്. ദക്ഷിണ കന്നഡയിൽ താമസിക്കുന്നവർക്ക് സേവാസിന്ധു ആപ്പ് വഴിയാണ് പാസെടുക്കേണ്ടത്. റോഡുകൾ ഗതാഗതത്തിനു തുറന്നുകൊടുത്തെങ്കിലും നിലവിലുള്ള നിയന്ത്രണങ്ങൾ അതിർത്തിയിൽ തുടരുമെന്നും കർണ്ണാടക അറിയിച്ചിട്ടുണ്ട്. കേരള അതിർത്തിയിൽ കർണ്ണാടക മണ്ണിട്ട് അടച്ചത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

റോ‌ഡ്