നീലേശ്വരം: മത്സ്യ ബന്ധനത്തിന് പോവുകയായിരുന്ന ബോട്ട് മറിഞ്ഞു. ഇന്നലെ പുലർച്ചെ 5.30 മണിയോടെയാണ് ബോട്ട് മറിഞ്ഞത്. മയിച്ച കുഞ്ഞിരാമന്റെ ഉടമസ്ഥതയിലുള്ള പുതിയ ബോട്ടാണ് മറിഞ്ഞത്. ബോട്ടിന്റെ പ്രൊപ്പല്ലറിൽ വല കുടുങ്ങിയതിനെ തുടർന്ന് ബോട്ട് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മത്സ്യതൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് തീരദേശ പൊലീസും നാട്ടുകാരും ബോട്ടിനെ കരക്കെത്തിച്ചു. ബോട്ടുകൾ രാവിലെ 6 മണിക്ക് ശേഷം മാത്രമേ മത്സ്യ ബന്ധനത്തിനിറങ്ങാൻ പാടുള്ളൂവെന്ന അധികൃതരുടെ തീരുമാനം ലംഘിച്ചാണ് കടലിലേക്ക് പോകുന്നതെന്നുമുള്ള സൂചനയുണ്ട്.