corona

നീലേശ്വരം: നഗരസഭ കൗൺസിലർക്ക് ഉൾപ്പെടെ 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ നഗരസഭയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. ജില്ലാ ബാങ്ക് സായാഹ്ന ശാഖ രണ്ടു ദിവസത്തേക്ക് അടച്ചിടും. വ്യാപാര സ്ഥാപനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. ഇതനുസരിച്ച് ഇന്നു മുതൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ മാത്രമെ തുറന്ന് പ്രവർത്തിക്കുകയുള്ളു. ശനിയാഴ്ച വരെ ഈ നിയന്ത്രണം തുടരും.

വഴിയോരങ്ങളിൽ പഴം, പഴവർഗ്ഗങ്ങൾ, മത്സ്യം എന്നിവയുടെ കച്ചവടം നിരോധിക്കും. ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണായിരിക്കും. ഇതു സംബന്ധിച്ച് നഗരസഭ അനക്സ് ഹാളിൽ ചേർന്ന ജാഗ്രതാ പരിപാലന സമിതി യോഗത്തിൽ നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ കൂടാതെ പൊലീസ് ഉദ്യോഗസ്ഥർ, ആശുപത്രി സൂപ്രണ്ട്, വ്യാപാരി പ്രതിനിധികൾ എന്നിവരും സംബന്ധിച്ചു.