തളിപ്പറമ്പ്: നടുവിൽ പോത്തുകുണ്ടിലെ വ്യാജവാറ്റു കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ മണ്ണിൽ കുഴിച്ചിട്ട ഏഴു ബാരലുകളിലായി 245 ലിറ്റർ വാഷ് കണ്ടെടുത്തു. സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം.വി അഷറഫിന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ പോത്തുകുണ്ടിൽ നിന്നും 4 കിലോമീറ്റർ മാറിയുള്ള കുന്നിൻ മുകളിലെ മണ്ണിനടിയിൽ കുഴിച്ചിട്ടനിലയിലാണ് ബാരലുകൾ ഉണ്ടായിരുന്നത്. ഓണവിപണി ലക്ഷ്യമാക്കിയാണ് വൻ ചാരായ ലോബികൾ ഈ ഭാഗങ്ങളിൻ പ്രവർത്തിച്ചു വരുന്നത്. എക്‌സൈസ് സംഘത്തിൽ സിവിൽ എക്‌സൈസ് ഓഫീസർ ഷൈജു, ഡ്രൈവർ അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.