തൃക്കരിപ്പൂർ: പഞ്ചായത്ത് പരിധിയിൽ പൊലീസുകാരനും ബാങ്ക് ജീവനക്കാർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. മൂന്നാം വാർഡിലെ താമസക്കാരനായ പൊലീസുകാരനും, ഗ്രാമീൺ ബാങ്ക് ജീവനക്കാരായ രണ്ടു പേർക്കുമാണ് പോസിറ്റീവായത്. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ബാങ്കിൽ പോയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ അറിയിച്ചു. പഞ്ചായത്തിൽ ഇതുവരെയായി 151 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 123 പേർ രോഗമുക്തി നേടിയിട്ടുണ്ട്.