കണ്ണൂർ: കാൾ ടെക് സിന് സമീപം സന്നിധാനം ടൂറിസ്റ്റ് ഹോമിന് അടുത്തുള്ള ഭാരതീയ ജവാൻ കിസാൻ പാർട്ടി ഓഫീസ് സാമൂഹ്യവിരുദ്ധർ കുത്തിത്തുറന്നു. പ്രവേശന കവാടവും ഷട്ടറുകളും വാതിലുകളും കുത്തി തുറന്ന് 2000 രൂപയോളം നാശനഷ്ട്ടം വരുത്തുകയും ഓഫീസ് രേഖകൾ അലങ്കോലപ്പെടുത്തുകയും ചെയ്തു. ടൗൺ സ്റ്റേഷനിൽ പരാതി നൽകി. ഇത്തരം സാമൂഹ്യദ്രോഹികളെ നിയന്ത്രിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ രാമചന്ദ്രൻ ബാലിവേരി ആവശ്യപ്പെട്ടു.