മാഹി: അകാലത്തിൽ പൊലിഞ്ഞു പോയ മാതൃകാ അദ്ധ്യാപികയുടെ ശരീരാവയവങ്ങൾ മൂന്ന് പേർക്ക് ജീവൻ നിലനിർത്താൻ നിമിത്തമായി. മാഹി റെയിൽവേ സ്റ്റേഷൻ റോഡിലെ അടിയേരി ഹൗസിൽ ടി. ബീന (46)യുടെ വൃക്കക ളും കരളുമാണ് ബന്ധുക്കളുടെ ആഗ്രഹപ്രകാരം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് മൂന്ന് പേർക്ക് പകുത്ത് നൽകിയത്. മാഹി പി.കെ. രാമൻ മെമ്മോറിയൽ ഹൈസ്‌കൂൾ അദ്ധ്യാപികയാണ് ബീന.
സാമൂഹ്യ സാംസ്‌ക്കാരിക പ്രവർത്തകനും, പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റുമായ മനോഹരന്റ ഭാര്യയാണ് ബീന. കുവൈറ്റിലുള്ള അക്ഷയ് ഏക മകനാണ്. സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ വീട്ടിലും സംസ്‌ക്കാരം നടന്ന മുൻസിപ്പൽ ശ്മശാനത്തിലുമെത്തി.