കല്യാശേരി: സമ്പർക്ക രോഗവ്യാപനം തടയാൻ കല്യാശേരി പഞ്ചായത്ത് പരിധിയിൽ ചൊവ്വാഴ്ച മുതൽ സമ്പൂർണ ലോക്ക്ഡൗൺ. രണ്ട് മരണവും നിരവധി പേർ സമ്പർക്കത്തിലൂടെ രോഗബാധിതരാകുകയും ചെയ്തതോടെയാണ് കർശന നിയന്ത്രണമേർപ്പെടുത്തിയത്. വ്യാപാര- വാണിജ്യ സ്ഥാപനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടും. അവശ്യസാധനങ്ങൾക്ക് ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്താം.
എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണാക്കിയതിനാൽ വീടിനു പുറത്തിറങ്ങാനോ, വാഹനങ്ങൾ റോഡിലിറക്കാനോ പാടില്ലെന്ന് നിർദേശമുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് മേധാവികളും അറിയിച്ചു. .ലോക്ക്ഡൗണിനോട് പൂർണ സഹകരണമുണ്ടാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഓമന അഭ്യർഥിച്ചു.