corona

59 പേർക്ക് സമ്പർക്കത്തിലൂടെ


കണ്ണൂർ: ജില്ലയിൽ 77 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. 59 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 10 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും അഞ്ചു പേർ ആരോഗ്യ പ്രവർത്തകരും മൂന്നു പേർ ഡി.എസ്.സി ക്ലസ്റ്ററിൽ നിന്നുള്ളവരുമാണ്. 22പേർ ഇന്നലെ രോഗമുക്തരായി.

കൊളച്ചേരി, പടിയൂർ കല്ല്യാട്, തളിപ്പറമ്പ് സ്വദേശികളായ രണ്ടുപേർ, കണ്ണൂർ താണ സ്വദേശി, ചെറുതാഴം സ്വദേശിനി, തളിപ്പറമ്പ പാലക്കുളങ്ങര സ്വദേശിനി, മയ്യിൽ പാലത്തുങ്കര സ്വദേശി, ബ്ലാത്തൂർ സ്വദേശികളായ മൂന്നുപേർ, ചപ്പാരപ്പടവ് സ്വദേശി ഒരു മാസം പ്രായമായ പെൺകുട്ടി, കുറുമാത്തൂർ ചൊർക്കള സ്വദേശികളായ രണ്ടു പേർ, കണ്ണൂർ സ്വദേശിനികളായ രണ്ടുപേർ, വാരം സ്വദേശി, കൊളച്ചേരി പള്ളിപ്പറമ്പ സ്വദേശികളായ അഞ്ചുപേർ, ചിറക്കൽ പാലോട്ടുവയൽ സ്വദേശികളായ 12 പേർ, കണ്ണൂർ മൂന്നാം പീടിക സ്വദേശി, അഴീക്കോട് സ്വദേശികളായ രണ്ടുപേർ, ഇരിട്ടി ഉളിയിൽ സ്വദേശി, കണ്ണൂർ ചാലാട് സ്വദേശികളായ നാലുപേർ, കക്കാട് സ്വദേശി, മണൽ സ്വദേശി, കാനത്തൂർ സ്വദേശിന്, കരിവെള്ളൂർ സ്വദേശി, കതിരൂർ സ്വദേശി, മുഴക്കുന്ന് സ്വദേശി, ഇരിട്ടി സ്വദേശികളായ രണ്ടുപേർ, ആറളം സ്വദേശി, ഇരിക്കൂർ സ്വദേശിനി, എട്ടിക്കുളം സ്വദേശികളായ മൂന്നുപേർ, കുപ്പം സ്വദേശി, പട്ടുവം സ്വദേശിനി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ആരോഗ്യപ്രവർത്തകർ
പരിയാരം ഗവ മെഡിക്കൽ കോളേജിലെ സ്റ്റാഫ് ന്ഴ്സുമാരായ രണ്ടുപേർ, വള്ളിത്തോട് പി.എച്ച്.സിയിലെ ഫാർമസിസ്റ്റ്, തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ്, നടുവിൽ പി.എച്ച്.സി.സി.ആർ.എസ് ഡോക്ടർ

പരിശോധന
ജില്ലയിൽ നിന്ന് ഇതുവരെ 46590 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 45773 എണ്ണത്തിന്റെ ഫലം വന്നു. 817 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

രോഗബാധിതർ 2108

രോഗമുക്തർ 1534
നിരീക്ഷണത്തിൽ 9079