കാഞ്ഞങ്ങാട്: ബേഡകം എടമ്പൂരടിയിലെ നാരായണിയമ്മയ്ക്ക് വീട്ടുകാർ വിവാഹദിനത്തിൽ സമ്മാനിച്ച ജിമിക്കി മൊട്ട് 20 വർഷത്തിന് ശേഷം തിരികെ കിട്ടി. പവന് 4400 രൂപ വിലയുള്ളപ്പോഴാണ് ആകെയുള്ള സ്വർണ്ണത്തരി നഷ്ടപ്പെട്ടത്. ഇതിന്റെ സങ്കടം വരുന്നോരോടും പോകുന്നോരോടുമെല്ലാം ഈ അമ്മ പറഞ്ഞിരുന്നു.
ഇന്നലെ തൊഴിലുറപ്പ് തൊഴിലാളികൾ കരനെല്ലിന്റെ കളപറിക്കുമ്പോഴാണ് കാണാതായ കമ്മൽ തിരിച്ചുകിട്ടിയത്. ഉടനെ നാട്ടുകാരിൽ പലരുടെയും മനസിൽ നാരായണിയമ്മയെ ഓർമ്മവന്നു.
തൊഴിലുറപ്പ് തൊഴിലാളികളുടെ സത്യസന്ധതയിൽ ലോഹം അവകാശിയിലേക്ക് തിരിച്ചെത്തി. 85കാരിയായ നാരായണിയമ്മയുടെ സന്തോഷം ഈ സംഭവത്തിന് ശേഷം ജനിച്ച തലമുറയ്ക്കും കൗതുകമായി.