കാസർകോട്:കുമ്പള നായ്ക്കാപ്പിൽ ഓയിൽ മിൽ തൊഴിലാളി ഹരീഷിന്റെ ആദ്യകൺമണിയെ കാണാനുള്ള സ്വപ്നത്തെയാണ് കൊലയാളി ഇല്ലാതാക്കിയത്. ഒരു വർഷം മുമ്പാണ് ഹരീഷ് വിവാഹിതനായത്. ഭാര്യ യശ് വന്തി അഞ്ച് മാസം ഗർഭിണിയാണ്.കുഞ്ഞു പിറക്കുന്നതിന് മുമ്പാണ് യുവാവിനെ കൊലക്കത്തിക്ക് ഇരയാക്കി കുടുംബത്തെ അനാഥമാക്കിയത്. ഹരീഷിന് പറയത്തക്ക ശത്രുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത്.