പിലിക്കോട്: കാലിക്കടവിലെ രണ്ട് ചുമട്ടുതൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പിലിക്കോട് പഞ്ചായത്തിൽ വരുന്ന 5 ദിവസം ലോക്ക് ഡൗൺ. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ശ്രീധരൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജാഗ്രതാ സമിതിയാണ് അടച്ചിടാൻ തീരുമാനിച്ചത്. പാൽ, പത്രം, ആരോഗ്യം എന്നിങ്ങനെയുള്ള അവശ്യ സർവ്വീസുകളെ ലോക് ഡൗണിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വഴിയോര കച്ചവടം, മീൻ വിൽപ്പന, ആവശ്യവസ്തുക്കളുടെ കടകൾ, ഹോട്ടൽ, ടെക്സ്റ്റൈൽ തുടങ്ങി എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. ഓട്ടോറിക്ഷകൾക്ക് ഓടാനുള്ള അനുമതിയുണ്ട്. റേഷൻ ഷാപ്പുകൾ കൃത്യമായ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് രാവിലെ 11 മുതൽ വൈകീട്ട് 5 വരെ തുറന്നു പ്രവർത്തിക്കാം. യോഗത്തിൽ പൊലീസ്, ആരോഗ്യ പ്രർത്തകർ, വ്യാപാരി പ്രതിനിധികൾ ഓട്ടോ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.