കാസർകോട്: ജില്ലയിൽ 42 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാളടക്കം 40 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ വിദേശത്ത് നിന്നും ഒരാൾ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. അതേസമയം 127 പേർ രോഗമുക്തരായി.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥപനം തിരിച്ചുള്ള കണക്ക് : ചെമ്മനാട് ആറ്, ഉദുമ11, കുമ്പള മൂന്ന്, പുല്ലൂർ പെരിയ ഒന്ന്, അജാനൂർ മൂന്ന്, ചെങ്കള അഞ്ച്, കാഞ്ഞങ്ങാട് ഏഴ്, കള്ളാർ ഒന്ന്, വലിയപറമ്പ ഒന്ന്, നീലേശ്വരം രണ്ട്, തൃക്കരിപ്പൂർ ഒന്ന്, പള്ളിക്കര ഒന്ന്, അജാനൂർ പഞ്ചായത്തിലെ 57 കാരനാണ് ഉറവിടമറിയാത്തയാൾ.
127 പേർ രോഗമുക്തർ
മഞ്ചേശ്വരം മൂന്ന്, ബദിയഡുക്ക ഒന്ന്, ഉദുമ 10, കാഞ്ഞങ്ങാട് ഏഴ്, കള്ളാർ ഒന്ന്, പള്ളിക്കര 11, കാസർകോട് 35, തൃക്കരിപ്പൂർ ആറ്, ചെമ്മനാട് 16, കുമ്പള 12, അജാനൂർ മൂന്ന്, മംഗൽപാടി അഞ്ച്, നീലേശ്വരം നാല്, പൂല്ലൂർ പെരിയ ഒന്ന്, വോർക്കാടി ആറ്, മൊഗ്രാൽ പുത്തൂർ ഒന്ന്, മധൂർ മൂന്ന്, ചെങ്കള ഒന്ന്, പടന്ന ഒന്ന്.
നിരീക്ഷണത്തിൽ 5093
വീടുകളിൽ ചികിത്സയിൽ 151