123 പേർക്ക് രോഗം; 110 പേർക്ക് സമ്പർക്കം
കണ്ണൂർ: ജില്ലയിൽ 123 പേർക്ക് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. 110 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. മൂന്നു പേർ വിദേശത്തു നിന്നും ഒൻപതു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവർത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 2231 ആയി. ഇവരിൽ ഇന്ന് രോഗമുക്തി നേടിയ 58 പേരടക്കം 1592 പേർ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 16 പേർ ഉൾപ്പെടെ 22 പേർ മരണപ്പെട്ടു. ബാക്കി 617 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.
പരിയാരം ഗവ മെഡിക്കൽ കോളേജ് നഴ്സിംഗ് അസിസ്റ്റന്റാണ് രോഗ ബാധിതനായ ആരോഗ്യ പ്രവർത്തകൻ
58 പേർക്കു കൂടി രോഗമുക്തി
18 പേർ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നും 15 പേർ സ്‌പോർട്സ് ഹോസ്റ്റൽ സി.എഫ്.എൽ.ടി.സിയിൽ നിന്നും 11 പേർ പാലയാട് സി.എഫ്.എൽ.ടി.സിയിൽ നിന്നുമാണ് രോഗമുക്തി നേടിയത്. സെഡ് പ്ലസ് സി.എഫ്.എൽ.ടി.സിയിൽ ചികിത്സയിലായിരുന്ന 10 ഉം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മൂന്നും മലപ്പുറം സി.എഫ്.എൽ.ടി.സിയിൽ നിന്ന് ഒരാളും ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ഇതോടെ ജില്ലയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 1592 ആയി.
പരിശോധന
ജില്ലയിൽ നിന്ന് ഇതുവരെ 48294 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 47515 എണ്ണത്തിന്റെ ഫലം വന്നു. 779 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
നിരീക്ഷണത്തിൽ 9171
രോഗബാധിതർ 2231
രോഗമുക്തർ 1592