മട്ടന്നൂർ: വായന്തോട് മരം പൊട്ടി വീണ് റോഡിൽ തകർന്നുവീണ ഇലക്ട്രിക് ലൈനിൽ തട്ടി ബൈക്ക് യാത്രികൻ മരിച്ചു. ബൈക്ക് യാത്രികനായ ചിറ്റാരിപറമ്പ ഇടുബ സ്വദേശി അജ്മലാണ് (23) മരിച്ചത്. സഹയാത്രികൻ ഇടുബ സ്വദേശി നാദിർ (23) പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേയാണ് അജ്മൽ മരിച്ചത്.ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം.മട്ടന്നൂർ കണ്ണൂർ റോഡിൽ എൽ .എെ .സി ഓഫീസിന് സമീപമാണ് മരം പൊട്ടി വീണത്. സമീപത്ത് നിർത്തിയിട്ടുണ്ടായിരുന്ന കാറും തകന്നു. മട്ടന്നൂർ പോലിസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ച് നീക്കി. ഇടുമ്പയിലെ അഷറഫിന്റെയും സുബൈദയുടെയും മകനാണ് അജ്മൽ.സഹോദരങ്ങൾ : അമീൻ ,അനീസ് ,ആദിൽ .