covid

കാസർകോട്: ജില്ലയിൽ 174 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 154 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 15 പേർ വിദേശത്തുനിന്നും അഞ്ചുപേർ ഇതരസംസ്ഥാനത്തുനിന്നും എത്തിയതാണെന്ന് ഡി.എം.ഒ ഡോ. എ.വി രാംദാസ് അറിയിച്ചു.

ബെള്ളൂർ ഒന്ന്,ചെങ്കള നാല്, കരിവെള്ളൂർ ഒന്ന്, തൃക്കരിപ്പൂർ 11, കാഞ്ഞങ്ങാട് 19, അജാനൂർ 15, പുല്ലൂർ പെരിയ 8, മടിക്കൈ നാല്, പള്ളിക്കര 22, മധൂർ ആറ്, കുമ്പള ഒമ്പത്, ചെമ്മനാട് 16, കാസർകോട് എട്ട്, മൊഗ്രാൽപുത്തൂർ ഒന്ന്, മഞ്ചേശ്വരം ആറ്, മംഗൽപാടി ഒന്ന്, കള്ളാർ ഏഴ്, പനത്തടി ഒന്ന്, ഉദുമ 15, മുളിയാർ ഒന്ന്,എൻമകജെ ഒന്ന്, പുത്തിഗെ രണ്ട്, വലിയപറമ്പ് ഒന്ന്, പിലിക്കോട് മൂന്ന്, നീലേശ്വരം മൂന്ന്, കയ്യൂർ ചീമേനി അഞ്ച്, കളനാട് ഒന്ന്, കാറഡുക്ക ഒന്ന് എന്നിങ്ങനെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള രോഗികളുടെ കണക്ക്.

89 പേർക്ക് രോഗമുക്തി

ജില്ലയിൽ ഇന്നലെ 89 പേർക്ക് രോഗം ഭേദമായി. ഇതിൽ 22 പേരും ഉദുമയിൽ നിന്നുള്ളവരാണ്. മറ്റുള്ളവർ: മധൂർ മൂന്ന്, വലിയപറമ്പ രണ്ട്, മംഗൽപ്പാടി നാല്, പള്ളിക്കര 12, മടിക്കൈ ഒന്ന്, കാസർകോട് എട്ട്, മീഞ്ച മൂന്ന്, ചെമ്മനാട് ഏഴ്, പനത്തടി ഒന്ന്, കാഞ്ഞങ്ങാട് മൂന്ന്, കോടോംബേളൂർ നാല്, മഞ്ചേശ്വരം ഒന്ന്, നീലേശ്വരം നാല്, തൃക്കരിപ്പൂർ അഞ്ച്, പടന്ന രണ്ട്, പിലിക്കോട് ഒന്ന്,കയ്യൂർചീമേനി ഒന്ന്, കള്ളാർ ഒന്ന്, വെസ്റ്റ് എളേരി രണ്ട്, ദേലമ്പാടി ഒന്ന്, ചെറുതാഴം ഒന്ന്.

നിരീക്ഷണത്തിൽ 5119

വീടുകളിൽ 4149

സ്ഥാപനങ്ങളിൽ 970