തൃക്കരിപ്പൂർ: പഞ്ചായത്തിൽ കഴിഞ്ഞ രണ്ടാഴ്ചത്തെ അടച്ചിടലിനു ശേഷം കൊവിഡ് വ്യാപനം തടയിടാൻ കഴിഞ്ഞുവെങ്കിലും ബുധനാഴ്ച ബിരിച്ചേരിയിലെ ഒരു കുടുംബത്തിലെ 10 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തതോടെ ആശങ്കയും വർദ്ധിച്ചു. ബീരിച്ചേരിയിലെ ഒരു വീട്ടിലെ 10 പേരുൾപ്പടെ 11 പേർക്കാണ് പഞ്ചായത്തിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കുടുംബത്തിൽ പെട്ട യുവതിക്ക് കണ്ണൂർ മെഡിക്കൽ കോളജിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ഈ യുവതിയുടെ വീട്ടിലെ അടുത്തിടപഴകിയവരെ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഇതിൽ 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാർഡ് 8 ൽ തങ്കയത്തെ ഒരു യുവാവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മരണത്തെത്തുടർന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ച വിറ്റാകുളത്തെ ബീഫാത്തിമയുടെ വീടുമായി ഇടപെഴകിയവരെ വ്യാഴാഴ്ച പരിശോധന നടത്തും.