കാസർകോട്: ജില്ലയിൽ ഇന്നലെ 91 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 82 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേർ വിദേശത്ത് നിന്നും ഏഴു പേർ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗബാധയുണ്ടായി. അതേസമയം 156 പേർക്ക് ഇന്നലെ രോഗം ഭേദമായി.
ഉദുമ അഞ്ച്. ചെമ്മനാട് നാല്. കാസർകോട് 13, മധൂർ നാല്, കയ്യൂർ ചീമേനി മൂന്ന്, മീഞ്ച മൂന്ന്, കുമ്പഡാജെ മൂന്ന്, കുമ്പള ഒന്ന്, മഞ്ചേശ്വരം ഒന്ന്, മംഗൽപാടി ഒന്ന്, ചെറുവത്തൂർ ഒന്ന്, പുത്തിഗെ ഒന്ന്, പുല്ലൂർ പെരിയ ഒമ്പത്, തൃക്കരിപ്പൂർ ഒന്ന്, നീലേശ്വരം 10, കാഞ്ഞങ്ങാട് 17, പള്ളിക്കര ഒന്ന്, മടിക്കൈ മൂന്ന്, പിലിക്കോട് രണ്ട്, കിനാനൂർ കരിന്തളം ഒന്ന്, കോടോം ബേളൂർ ഒന്ന്, ബദിയഡുക്ക ഒന്ന്, മുളിയാർ ഒന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
20 ദിവസം 2022 രോഗികൾ
ആഗസ്റ്റ് ഒന്നു മുതൽ 20 വരെയായി 2022 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഈ ദിവസങ്ങളിൽ 1753 പേർ രോഗമുക്തരായി.
നിരീക്ഷണത്തിൽ 4936
വീടുകളിൽ 3729 പേരും സ്ഥാപനങ്ങളിൽ 1207 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4936 പേർ. പുതിയതായി 220 പേരെ ഇന്നലെ നിരീക്ഷണത്തിലാക്കി.