flower
കാക്കപ്പൂക്കൾ നിറഞ്ഞ കണ്ണംകുളത്ത് പാറ

തൃക്കരിപ്പൂർ: കൊവിഡ് 19 എന്ന മഹാമാരി ആവേശം കെടുത്തിയിട്ടും തിരുവോണത്തെ വരവേൽക്കാൽ കാക്ക പൂക്കളെ നിറച്ച് കണ്ണംകുളത്ത് പാറ. നീലപ്പട്ടു വിരിച്ച കുന്നിൻ ചെരിവ് കണ്ണുകൾക്ക് വിരുന്നായി നിൽക്കുകയാണിവിടെ.

മടിക്കൈക്കടുത്ത ചെർണത്തല ജി.എൽ.പി.സ്കൂൾ പരിസരത്തായാണ് ഏക്കർ ക്കണക്കിന് വിസ്തീർണ്ണത്തിൽ കാക്ക പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പാറപ്രദേശം. നീലപ്പട്ടു വിരിച്ചു കിടക്കുന്ന ഈ കുന്നിൻപുറം മയിലുകളുടെയും കാട്ടുകോഴികളുടെയും വിഹാര രംഗമാണെന്ന് ചെർണത്തല ജി.എൽ.പി.സ്കൂൾ പ്രധാനാദ്ധ്യാപകൻ ശശിധരൻ ആലപ്പടമ്പൻ പറയുന്നു. നഗരവത്കരണത്തിന്റെ അഴുക്കുകളോ, പരിസ്ഥിതിക്ക് പരിക്കേൽപ്പിക്കുന്ന കോൺക്രീറ്റ് നിർമ്മാണങ്ങളോ ഇല്ലാത്ത പൊതുവെ വിജനമായപ്രദേശമായതിനാൽ വിവിധയിനം പക്ഷികളുടെയും മുയൽ, മുള്ളൻപന്നി തുടങ്ങിയ ജന്തുക്കളുടെയും സാന്നിദ്ധ്യവും ഇവിടെ പതിവാണ്.