ചെറുവത്തൂർ: കൊവിഡ് 19 ന്റെ സമ്പർക്ക വ്യാപന പശ്ചാത്തലത്തിൽ കയ്യൂർ ചീമേനി പഞ്ചായത്തിലെ ചീമേനി ടൗണും പരിസരവും ഇന്നു മുതൽ മൂന്നു ദിവസം പൂർണമായും അടച്ചിടും. ടൗണിലും പരിസര പ്രദേശങ്ങളിലും കൊവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പഞ്ചായത്ത് ജാഗ്രത സമിതിയുടെ തീരുമാനം. സർക്കാർ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാം. ജനങ്ങൾ ജാഗ്രത പാലിച്ച് കൊവിഡ് പ്രതിരോധത്തിനായി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ശകുന്തള അഭ്യർത്ഥിച്ചു.