
കാസർകോട്: ജില്ലയിൽ 105 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. 95 പേർക്ക് സമ്പർക്കത്തിലൂടെയും ഒമ്പത് പേർ വിദേശത്ത് നിന്നെത്തിയവരും ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 27 പേർക്ക് കൊവിഡ് നെഗറ്റീവായി.
പുത്തിഗെ മൂന്ന്, പിലിക്കോട് മൂന്ന്, ചെമ്മനാട് 28, കാസർകോട് മൂന്ന്, മധൂർ ഒന്ന്, അജാനൂർ നാല്, പള്ളിക്കര നാല്, വോർക്കാടി മൂന്ന്, മംഗൽപാടി ഒന്ന്, മഞ്ചേശ്വരം രണ്ട്, കാഞ്ഞങ്ങാട് 12, നീലേശ്വരം ഒന്ന്, വലിയപറമ്പ നാല്, കയ്യൂർ ചീമേനി ഒന്ന്, ഉദുമ 17, ചെങ്കള രണ്ട്, ചെറുവത്തൂർ അഞ്ച്, മൊഗ്രാൽ - പുത്തൂർ ഒന്ന്, കോടോം ബേളൂർ രണ്ട്, പുല്ലൂർ പെരിയ മൂന്ന്, ബദിയഡുക്ക രണ്ട്, പൈവളിഗെ ഒന്ന്, പടന്ന രണ്ട് എന്നിങ്ങനെയാണ് വിവിധ തദ്ദേശസ്ഥാപനപരിധിയിലെ കൊവിഡ് ബാധിതർ.
വീടുകളിൽ 4456 പേരും സ്ഥാപനങ്ങളിൽ 898 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 5354 പേരാണ്.
27 പേർക്ക് രോഗമുക്തി
ഉദുമയിലെ അഞ്ചു പേർ, കാസർകോട്, കാഞ്ഞങ്ങാട് മൂന്ന് പേർവീതം, പള്ളിക്കര, നീലേശ്വരം, പുല്ലൂർ പെരിയ, മധൂർ രണ്ട് പേർ വീതം, തൃക്കരിപ്പൂർ, ചെമ്മനാട്, കയ്യൂർ ചീമേനി, മംഗൽപ്പാടി, കുമ്പള, കോടോംബേളൂർ, പിലിക്കോട്, പയ്യന്നൂർ ഒന്ന് വീതം