കണ്ണൂർ: ജില്ലയിൽ 78 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. 69 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഒരാൾ വിദേശത്തു നിന്നും ആറു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവർത്തകനും ഒരു ഡി.എസ്.സി ഉദ്യോഗസ്ഥനും പുതുതായി രോഗം സ്ഥിരീകരിച്ചു.
ചിറക്കലിലെ 12 പേർ, പട്ടുവത്തെ 5 പേർ, ആയിക്കര, മാങ്ങാട്ടിടം 4 പേർ, മയ്യിൽ, കോളയാട്, ആലക്കോട് മൂന്നുപേർ വീതം,
കീഴല്ലൂർ, കല്യാശേരി, ആറളം, നടുവിൽ, തലശ്ശേരി, കൊളച്ചേരി, പള്ളിയാംമൂല, പടിയൂർ കല്ല്യാട് രണ്ടുപേർ വീതം, ശ്രീകണ്ഠാപുരം, കാപ്പാട്, മേലെചൊവ്വ, ബർണ്ണശേരി, കാങ്കോൽ ആലപ്പടമ്പ, ചെറുപുഴ, കുപ്പം, കുഞ്ഞിപ്പള്ളി, കതിരൂർ, തളാപ്പ്, പുളിമ്പറമ്പ്, വേങ്ങാട്,പരിയാരം,
മുണ്ടേരി, പടന്നപ്പാലം, കണ്ണൂർ, കുട്ടിമാക്കൂൽ, എരുവേശ്ശി, മലപ്പട്ടം ഓരോപേർ വീതം എന്നിങ്ങനെയാണ് സമ്പർക്ക ബാധ.
രോഗമുക്തി 44 പേർക്ക്
22 പേർ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നും ഒമ്പത് പേർ സ്‌പോർട്സ് ഹോസ്റ്റൽ സി.എഫ്.എൽ.ടി.സിയിൽ നിന്നും ആറ് പേർ സെഡ് പ്ലസ് സി.എഫ്.എൽ.ടി.സിയിൽ നിന്നും മൂന്ന് പേർ മിലിട്ടറി ആശുപത്രിയിൽ നിന്നും രണ്ട് പേർ നേവി ആശുപത്രിയിൽ നിന്നും പാലയാട് സി.എഫ്.എൽ.ടി.സി, കണ്ണൂർ ആസ്റ്റർ മിംസ് എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവും ഇന്നലെ രോഗമുക്തരായി.
പരിശോധന
ജില്ലയിൽ നിന്ന് ഇതുവരെ 53442 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 52557 എണ്ണത്തിന്റെ ഫലം വന്നു. 885 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
രോഗബാധിതർ 2513
രോഗമുക്തർ 1713
നിരീക്ഷണത്തിൽ 9287