covid

കണ്ണൂർ: ജില്ലയിൽ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 30 തദ്ദേശ സ്ഥാപന വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. സമ്പർക്കം വഴി രോഗബാധയുണ്ടായ ശ്രീകണ്ഠാപുരം 11, കണ്ണൂർ കോർപ്പറേഷൻ 2,5,13,40,52, കീഴല്ലൂർ 2, ചെറുപുഴ 2, മയ്യിൽ 1,14, പട്ടുവം 1, നടുവിൽ 2, കോളയാട് 5, തലശ്ശേരി 20, കൊളച്ചേരി 11, പരിയാരം 11, മണ്ടേരി 20, പടിയൂർ കല്ല്യാട് 10, മലപ്പട്ടം 7, കടമ്പൂർ 4,5,11, കുഞ്ഞിമംഗലം 6, പടിയൂർ കല്ല്യാട് 5,6, ന്യൂ മാഹി 5 എന്നീ വാർഡുകൾ പൂർണമായി അടച്ചിടും.
പുറമെ നിന്നെത്തിയവരിൽ രോഗബാധ കണ്ടെത്തിയ ചെറുകുന്ന് 1, കടമ്പൂർ 12, കടന്നപ്പള്ളി പാണപ്പുഴ 1,ചെങ്ങളായി 5
എന്നീ വാർഡുകളിൽ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കും.

ബാങ്ക് മാനേജർക്ക് കൊവിഡ്:

തില്ലങ്കേരി ടൗൺ മുതൽ അടച്ചിടും

ഇരിട്ടി: സമ്പർക്കത്തിലൂടെ ബാങ്ക് മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തില്ലങ്കേരി ടൗൺ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ പൂർണ്ണമായും അടച്ചിടും. കൊവിഡ് സ്ഥിരീകരിച്ച വള്ളിത്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റ് ഈ മാസം 6 ന് തില്ലങ്കേരി ഗ്രാമീൺ ബാങ്ക് സന്ദർശിച്ചിരുന്നു, ഇവരുടെ സമ്പർക്കം മൂലമാണ് മാനേജർക്ക് രോഗബാധയുണ്ടായിരിക്കുന്നത് എന്നാണ് അനുമാനം. 6 മുതൽ 21 വരെ ഗ്രാമീൺ ബാങ്ക് സന്ദർശിച്ചവർ അതത് പ്രദേശത്തെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് അഥികൃതർ അറിയിച്ചു. മെഡിക്കൽ ഷോപ്പ്, ക്ഷീരസംഘം ഒഴികെയുള്ള മുഴുവൻ സ്ഥാപനങ്ങളും അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഭാഷ് അറിയിച്ചു.