siv
ശിവകേശവൻ

കണ്ണൂർ:തലശേരിക്ക് അഭിമാനമായി. പാതിമലയാളിയായ ശിവകേശവനെ തേടി അർജുന പുരസ്കാരം. ശൈത്യകാല ഒളിമ്പിക്സിൽ ലൂജിൽ ആറുതവണ രാജ്യത്തെ പ്രതിനിധീകരിച്ച താരമാണ് തലശേരി ടെമ്പിൾഗേറ്റിൽ വേരുകളുള്ള ശിവകേശവൻ. അച്ഛൻ സുധാകരൻ കേശവൻ തലശേരിക്കാരനും അമ്മ ഇറ്റലിക്കാരി റോസലീന ലൂഡിയോളിയുമാണ്.

ഈ ഇനത്തിൽ മത്സരിച്ച ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ശിവകേശവൻ. ഹിമാചൽ പ്രദേശിലെ മണാലിയിൽ താമസക്കാരനായ ശിവകേശവന്റെ ഭാര്യ നമിത അഗർവാളാണ്.നിരവധി പേരുടെ സഹായ ഹസ്തങ്ങളിലൂടെയാണ് തുടക്കക്കാലത്ത് ശിവകേശവൻ മണാലിയിലെ മഞ്ഞിൽ തെന്നി നീങ്ങാൻ പഠിച്ചത്.

ശിവകേശവന് അർജുന പുരസ്കാരം വൈകി വന്ന അംഗീകാരമാണ്. 1998ൽ പതിനാറാമത്തെ വയസ്സിൽ തുടക്കമിട്ട ഒളിമ്പിക് പോരാട്ടം ശിവ മുപ്പത്തിയെട്ടാം വയസ്സിലും തുടരുന്നു. അരങ്ങേറ്റ ഒളിമ്പിക്സിൽ പങ്കെടുത്ത പ്രായം കുറഞ്ഞ താരം കൂടിയായിരുന്നു ശിവ. അന്ന് ഒളിമ്പിക്സിൽ ലൂജിൽ മത്സരിച്ചത് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു. കാരണം ഇന്ത്യയിൽ ലൂജ് ഫെഡറേഷൻ ഇല്ലായിരുന്നു. ഒടുവിൽ 2014 ൽ സോചിയിൽ ശിവ ഉദ്ഘാടനം മാർച്ച് പാസ്റ്റിൽ ഐ. ഒ. സി പതാക വഹിച്ചത് ശിവയായിരുന്നു.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അന്നു സസ്പെൻഷനിലായിരുന്നു.. പിന്നീട് സസ്പെഷൻ മാറിയതിനാൽ സമാപനത്തിന് ഇന്ത്യൻ പതാക പിടിച്ചു. 2010 ലും ഉദ്ഘാടനം മാർച്ച് പാസ്റ്റിൽ ശിവയായിരുന്നു ഇന്ത്യൻ പതാക വഹിച്ചത്. 98ൽ ഇരുപത്തിയെട്ടാം സ്ഥാനത്തായിരുന്ന ശിവ 2006 ൽ സ്ഥാനം നേടി. 98 ലും 2002 ലും ഇന്ത്യൻ ടീമിൽ ശിവ ഏകനായിരുന്നു.

ശിവകേശവൻ

പ്രതിഭാ ദാരിദ്ര്യമുള്ള നാടല്ല നമ്മുടേത്. കളിയോട് അടങ്ങാത്ത ആവേശമുണ്ട്. പക്ഷേ എന്തോ കുറവ് സംഭവിക്കുന്നുണ്ട്. പാരമ്പര്യത്തിന്റെ ഈ കായിക ഇനത്തിനു സംസ്കാരത്തിന്റെ കുറവുണ്ട്. ഈ തിരിച്ചടികൾ പരിഹിക്കാൻ കൂട്ടായ ശ്രമം വേണം.