കണ്ണൂർ:തടവുകാരുടെ മാനസികാസ്വാസ്ഥ്യം ലഘുകരിക്കാൻ കൃഷിയുടെ പുതിയ പാഠവുമായി കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന നിലയിൽ തുടങ്ങിയ കൃഷി കൊവിഡ് കാലത്ത് എല്ലാവരും കൃഷിയിൽ ഇറങ്ങണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തോടെ കൂടുതൽ സജീവമാകുകയായിരുന്നു. സ്പെഷ്യൽ സബ് ജയിലിലെ മൂന്ന് ഏക്കർ സ്ഥലത്ത് വിവിധയിനം പച്ചക്കറികൾ, രണ്ട് ഏക്കർ കരനെൽ കൃഷി, ഒരേക്കറിൽ ചേമ്പ്, ചേന, കപ്പ, മഞ്ഞൾ, ഇഞ്ചി, തക്കാളി, വഴുതിന കൂടാതെ കരനെൽ കൃഷിക്ക് ചുറ്റും കറ്റി പയർ ' എന്നിവയാണ് കൃഷി ചെയ്യുന്നത്. ജില്ലയിലെ നിരീക്ഷണത്തിൽ പാർപ്പിക്കുന്ന ജയിലാണ് സ്പെഷ്യൽ സബ് ജയിൽ. പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷം എല്ലാവരെയും കൃഷിപ്പണിക്ക് ഇറക്കും.
അന്തേവാസികളെ സ്വയം പര്യാപ്തമാക്കാനും അതുവഴി സമൂഹത്തിന് മാതൃകയാക്കാനും കൃഷിയിലൂടെ കഴിയും-
ടി..കെ.. ജാനാർദ്ദനൻ-ജയിൽ സൂപ്രണ്ട്