തളിപ്പറമ്പ്: പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനും ഗ്രന്ഥകർത്താവുമായ ഐസക് പിലാത്തറ(75) നിര്യാതനായി. മംഗളം ദിനപത്രത്തിന്റെ കണ്ണൂർ ബ്യൂറോചീഫായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. ദീപിക ദിനപത്രത്തിന്റെ പിലാത്തറ ലേഖകനായും പ്രവർത്തിച്ചിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. പിലാത്തറയിൽ സ്മരണാ പ്രിന്റേഴ്സ് എന്ന പേരിൽ പ്രസും നടത്തിയിരുന്നു.മൂവാറ്റുപുഴ ആരക്കുഴ സ്വദേശിയും റിട്ട.അധ്യാപികയുമായ ലില്ലിയാണ് ഭാര്യ. മക്കൾ: പ്രൈസി, പ്രിൻസ്(ഇന്ത്യൻ ആർമി), പ്രേം(ഫോട്ടോഗ്രാഫർ). മരുമക്കൾ: ടോമി(ചേർത്തല), സുജ കുര്യൻ(ചെറുപുഴ).