kovid

കാസർകോട്: രണ്ട് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കാസർകോട് നഗരസഭയിലെ ജനറൽ വിഭാഗം ഓഫീസ് അടച്ചിട്ടു. അതേ സമയം മറ്റ് ഓഫീസുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുമെന്ന് ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിമും സെക്രട്ടറി മുഹമ്മദ് ഷാഫിയും അറിയിച്ചു.

അക്കൗണ്ട് സെക്ഷൻ അടക്കം പ്രവർത്തിക്കുന്ന ജനറൽ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് നഗരസഭയിലെ മറ്റ് ഉദ്യോഗസ്ഥർക്കെല്ലാം കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.നഗരസഭയുടെ മറ്റ് ഓഫീസുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. ഇതിനായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ഓഫീസുകളിൽ നേരിട്ട് പ്രവേശനം അനുവദിക്കാതെ രേഖകൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുകയാണ് ചെയ്യുന്നത്.