gold

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട.ഷാർജയിൽ നിന്നും ചാർട്ടേഡ് വിമാനത്തിലെത്തിയ വടകര സ്വദേശി സി ഹാരിസിൽ നിന്നാണ് 1145 ഗ്രാം സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടിയത്. സംയുക്ത രൂപത്തിൽ അടിവസ്ത്രത്തിൽ രഹസ്യമാക്കി ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചത്.

ഏതാണ്ട് 60.25ലക്ഷം രൂപ വില കണക്കാക്കുന്നു. കൊവിഡ് കാലത്ത് മാത്രം ലക്ഷക്കണക്കിന് രൂപയുടെ സ്വർണം ഇവിടെ നിന്നും പിടികൂടിയിരുന്നു. രണ്ടു ദിവസം മുമ്പ് കാസ സ്വദേശിയിൽ നിന്നും അര കിലോയിലധികം സ്വർണം പിടികൂടിയിരുന്നു.മിക്കവരും അടിവസ്ത്രത്തിനുള്ളിൽ സംയുക്‌ത രൂപത്തിൽ ആക്കിയാണ് കടത്താൻ ശ്രമിക്കുന്നത്. ഓരോ തവണയും പിടിക്കപ്പെടുമ്പോൾ പുതിയ പരീക്ഷണരീതി സ്വീകരിക്കുകയാണ്.