കണ്ണൂർ: ജില്ലയിൽ 62പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 56പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഒരാൾ വിദേശത്തു നിന്നും നാല്‌പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവർത്തകനും പുതുതായിരോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയിൽ ഇതുവരെ 2575 കൊവിഡ് കേസുകളായി. ഇവരിൽ ഇന്നലെ രോഗമുക്തിനേടിയ 49പേരടക്കം 1762പേർ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17പേർ ഉൾപ്പെടെ 24പേർ മരിച്ചു. ബാക്കി 789പേർ ആശുപത്രികളിൽ ചികിത്സയിലാണ്.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 9621പേരാണ്. ഇവരിൽ അഞ്ചരക്കണ്ടികോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 161പേരും കണ്ണൂർ ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിൽ 140പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 40പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 29പേരും കണ്ണൂർ ആർമിഹോസ്പിറ്റലിൽ 4പേരും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ 16പേരും ഫസ്റ്റ് ലൈൻകോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 375പേരും വീടുകളിൽ 8856പേരുമാണ് നിരീക്ഷണത്തിലുള്ളത്.
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈൻ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 49പേർ കൂടി ഇന്നലെ രോഗംഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിൽരോഗമുക്തിനേടിയവരുടെ എണ്ണം 1762 ആയി.18പേർ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നും എട്ട്‌പേർ സെഡ് പ്ലസ് സി.എഫ്.എൽ.ടി.സിയിൽ നിന്നുമാണ് രോഗമുക്തി നേടിയത്. പാലയാട് സി.എഫ്.എൽ.ടി.സി, കണ്ണൂർ ഗവ. മെഡിക്കൽകോളേജ് എന്നിവിടങ്ങളിൽ നിന്ന് നാല് വീതംപേരും പരിയാരം സി.എഫ്.എൽ.ടി.സിയിൽ നിന്ന് മൂന്ന്‌പേരുംരോഗമുക്തിനേടി.
സ്‌പോർട്സ്‌ഹോസ്റ്റൽ സി.എഫ്.എൽ.ടി.സി, കണ്ണൂർ ജില്ലാ ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ നിന്നായി രണ്ട് വീതംപേരും കണ്ണൂർ ആസ്റ്റർ മിംസ്, മിലിട്ടറി ആശുപത്രി, കാലിക്കറ്റ് സി.എഫ്.എൽ.ടി.സി, കാസർകോട് സി.എഫ്.എൽ.ടി.സി, മാനന്തവാടി സി.എഫ്.എൽ.ടി.സി എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന ഒന്ന് വീതംപേരും വീടുകളിൽ ചികിത്സയിലായിരുന്ന ഒരാളും ഇന്നലെ രോഗംഭേദമായി വീടുകളിലേക്ക് മടങ്ങി.