നീലേശ്വരം: കൊവിഡ് 19 വ്യാപകമായതിനാൽ ഇന്നലെ നഗരസഭയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി നഗരസഭയിൽ കർശന നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. അവശ്യ സർവീസുകളെ ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇന്നലെ നഗരസഭയിലെ ടൗൺ വാർഡ് ഉൾപ്പെടുന്ന പ്രദേശത്ത് രാവിലെ മുതൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. രാവിലെ മുതൽ വൈദ്യുതി നിലച്ചത് വീട്ടമ്മമാരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കിയത്. വൈദ്യുതി ഉണ്ടാവില്ലെന്ന കാര്യം നേരത്തെ അറിയിക്കാത്തതാണ് പരാതിക്കിടയാക്കിയത്. നഗരത്തിൽ ഞായറാഴ്ച ദിവസങ്ങളിൽ മാത്രമേ അറ്റകുറ്റപണി പ്രവൃത്തി ചെയ്യാൻ കഴിയുള്ളൂവെന്നും ഇക്കാര്യം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും വൈദ്യുതി ബോർഡ് അധികൃതരും അറിയിച്ചു.