തലശ്ശേരി: നഗരത്തിലെ വിദ്യാലയത്തിൽ എട്ടാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥിയെ വീട്ടിനകത്ത് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവങ്ങാട് പൂവളപ്പ് തെരുവിലെ കിഴക്കയിൽ വീട്ടിൽ അനീഷിന്റെ മകൻ കിരണാണ് (13) മരിച്ചത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. തലശ്ശേരി ജനറൽ ആശുപത്രിയിൽ മൃതദേഹ പരിശോധന നടത്തി. ലിജിനയാണ് അമ്മ. ആരതി സഹോദരിയാണ്.