തളിപ്പറമ്പ്: റിട്ട. എൽ.ഐ.സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും പ്രാദേശിക ചരിത്ര ഗവേഷകനുമായ തളിപ്പറമ്പ് രാജാമഠത്തിൽ കെ.കെ.കെ നായർ (കെ. കുഞ്ഞിക്കണ്ണൻ നായർ - 81) നിര്യാതനായി.
നീലേശ്വരം കൊഴുന്തിൽ മഡിയൻ തറവാട്ടിലെ മുതിർന്ന അംഗമാണ്. അദ്ധ്യാപകനും കാസർകോട് സാഹിത്യവേദിയുടെ ആദ്യകാല പ്രവർത്തകനുമായിരുന്നു. എൽ.ഐ.സി എപ്ലോയീസ് യൂണിയന്റെ അഖിലേന്ത്യാ നേതൃനിരയിൽ പ്രവർത്തിച്ചിരുന്നു. ബി.ടി. രണദിവെ, ജോർജ് ഫെർണാണ്ടസ്, മോഹൻ കുമാരമംഗലം, ഏറാചെഴിയൻ തുടങ്ങിയവരുമായി വേദി പങ്കിട്ടിട്ടുണ്ട്. ധാർവാഡിൽ ജോലിചെയ്തിരുന്ന കാലത്ത് സ്വാതന്ത്ര്യസമര സേനാനി റാണി കിത്തൂർ ചെന്നമ്മ, ലിംഗായത്ത് മതസ്ഥാപകൻ ബസവേശ്വരൻ എന്നിവരെ കുറിച്ചുള്ള ചരിത്രപഠന ഗ്രന്ഥം തയ്യാറാക്കി. ഉത്തരകേരളത്തിലെ സാമൂഹ്യപരിഷ്‌കർത്താക്കളെക്കുറിച്ചും മഡിയൻ കൂലോം ക്ഷേത്രം, തെയ്യം തുടങ്ങിയവയുടെ ചരിത്രത്തെ കുറിച്ചും പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
ഭാര്യ: പി.കെ. വിമല (റിട്ട. അദ്ധ്യാപിക, ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ, കാഞ്ഞങ്ങാട്). മക്കൾ: ഡോ. നിരഞ്ജൻ പ്രസാദ് (ആസ്റ്റർ ഡി.എം മെഡിക്കൽ കോളജ്, മേപ്പാടി, വയനാട്), ഡോ. മഞ്ജുള (ചെന്നൈ). മരുമക്കൾ: ഡോ. സുഷമ (മാധവറാവു സിന്ധ്യ ഹോസ്പിറ്റൽ, അപ്പോളോ ക്ലിനിക്ക് കണ്ണൂർ), ഡോ. അശ്വിൻ (ചെന്നൈ). സഹോദരങ്ങൾ: കെ. പദ്മനാഭൻ നായർ (റിട്ട. എയർഫേഴ്സ്, പയ്യന്നൂർ), പരേതരായ കെ കുഞ്ഞികൃഷ്ണൻ നായർ (വെള്ളിക്കോത്ത്), കെ മാധവൻ നായർ (നീലേശ്വരം), കെ.സി.എസ് നായർ (നീലേശ്വരം). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് സമുദായ ശ്മശാനത്തിൽ.