83 പേർക്ക് സമ്പർക്കം
കാസർകോട്: ജില്ലയിൽ 85 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. 83 പേർക്ക് സമ്പർക്കത്തിലൂടെയും ഒരാൾ വിദേശത്ത് നിന്നെത്തിയതും ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതുമാണ്. 51 പേർക്ക് കോവിഡ് നെഗറ്റീവായി.
നിലവിൽ വീടുകളിൽ 4342 പേരും സ്ഥാപനങ്ങളിൽ 994 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 5336 പേരാണ്. പുതിയതായി ഇന്നലെ 375 പേരെ കൂടി നിരീക്ഷണത്തിലാക്കി.
3976 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 510 പേർ വിദേശത്ത് നിന്നെത്തിയവരും 363 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3103 പേർക്ക് സമ്പർക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 2889 പേർക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 30 ആയി.
കാഞ്ഞങ്ങാട് 24, ചെമ്മനാട് 17, വലിയ പറമ്പ 10, മംഗൽപാടി 7, അജാനൂർ 6, പള്ളിക്കര 5, കാസർകോട് 3, മൊഗ്രാൽ പുത്തൂർ, ഉദുമ, മീഞ്ച രണ്ടുവീതം, ചെങ്കള, നീലേശ്വരം, ചെറുവത്തൂർ, ബദിയടുക്ക, കോടോം ബേളൂർ, മടിക്കൈ, വെസ്റ്റ് എളേരി ഒന്നുവീതം എന്നിങ്ങനെയാണ് തദ്ദേശ സ്ഥാപനം തിരിച്ചുള്ള രോഗബാധിതർ.
51 പേർക്ക് രോഗമുക്തി
വിവിധ ആശുപത്രികളിലും കൊവിഡ് കെയർ സെന്ററുകളിലുമായി ചികിത്സയിലുണ്ടായിരുന്ന 51 പേർ ഇന്നലെ രോഗമുക്തരായി.
കാഞ്ഞങ്ങാട് 10, ഉദുമ, തൃക്കരിപ്പൂർ 5, മടിക്കൈ 4, മഞ്ചേശ്വരം, കാസർകോട് 3 , കാറഡുക്ക, പിലിക്കോട്, വലിയപറമ്പ, മംഗൽപാടി, അജാനൂർ, ചെറുവത്തൂർ രണ്ടുവീതം, പുത്തിഗെ, പള്ളിക്കര, കുമ്പള, ബേഡഡുക്ക, മധൂർ, വെസ്റ്റ് എളേരി, കുറ്റിക്കോൽ, ചെമ്മനാട്, നീലേശ്വരം ഒന്നുവീതം.
രോഗബാധിതർ 3976
രോഗമുക്തർ 2889
നിരീക്ഷണത്തിൽ 5336