കണ്ണൂർ: ജില്ലയിൽ 143 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. 111 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. മൂന്നു പേർ വിദേശത്തു നിന്നും 22 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഏഴ് ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 2718 ആയി. ഇവരിൽ ഇന്നലെ രോഗമുക്തി നേടിയ 79 പേരടക്കം 1841 പേർ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേർ ഉൾപ്പെടെ 24 പേർ മരണപ്പെട്ടു. ബാക്കി 853 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.
കണിച്ചാർ, മുണ്ടേരി, അയ്യൻകുന്ന്, ആറളം, പടിയൂർ കല്ല്യാട്, കതിരൂർ, കുന്നോത്ത്പറമ്പ സ്വദേശികളാണ് രോഗബാധിതരായ ആരോഗ്യപ്രവർത്തകർ
പരിശോധന
ജില്ലയിൽ നിന്ന് ഇതുവരെ 56735 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 56218 എണ്ണത്തിന്റെ ഫലം വന്നു. 517 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
79 പേർക്കു രോഗമുക്തി
ആശുപത്രികളിലും ഫെസ്റ്റ്ലൈൻ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 79 പേർ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. 22 പേർ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ നിന്നും 21 പേർ സ്പോർട്സ് ഹോസ്റ്റൽ സി.എഫ്.എൽ.ടി.സിയിൽ നിന്നും എട്ട് പേർ ജില്ലാ ആശുപത്രിയിൽ നിന്നും ഏഴ് പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്നും രോഗമുക്തി നേടി.
സെഡ് പ്ലസ് സി.എഫ്.എൽ.ടി.സി, കണ്ണൂർ ആസ്റ്റർ മിംസ്, നെട്ടൂർ സി.എഫ്.എൽ.ടി.സി എന്നിവിടങ്ങളിൽ നിന്ന് ആറ് വീതം പേരും, തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്ന് രണ്ടു പേരും, പാലയാട് സി.എഫ്.എൽ.ടി.സിയിൽ ചികിത്സയിലായിരുന്ന ഒരാളും ഇന്നലെ രോഗമുക്തരായി.
രോഗബാധിതർ 2718
രോഗമുക്തർ 1841
നിരീക്ഷണത്തിൽ 9754
ചികിത്സയിൽ 853