corona

കാഞ്ഞങ്ങാട്: ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് നഗരസഭ കാര്യാലയം മൂന്നു ദിവസത്തേക്ക് അടച്ചിട്ടു. ജീവനക്കാർക്കായി ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. റവന്യൂ വിഭാഗത്തിൽ ജോലി ചെയ്യുന്ന കാലിച്ചാനടുക്കം സ്വദേശിക്കാണ് കൊവിഡ് പോസിറ്റീവായത്.

നീലേശ്വരം നഗരസഭയിൽ 21 പേർക്ക് കൊവിഡ്

നീലേശ്വരം: നഗരസഭയിൽ ഇന്നലെ 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.തീരദേശ മേഖലയായ തൈക്കടപ്പുറം മേഖലയിൽ ഒരു കുടുംബത്തിലെ 8 പേർക്കുൾപ്പെടെ 14 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ സ്രവ പരിശോധന നടത്തിയവരുടെ ഫലം വന്നപ്പോഴാണ് ഇത്രയും കൂടുതൽ പേർക്ക് പോസറ്റീവായത്.

നഗരസഭയിലെ തീരദേശ മേഖലയിൽ ഇത്രയും പേർക്ക് രോഗം പടരാനിടയായ സംഭവത്തിൽ നഗരസഭയിലെ ആരോഗ്യ ജാഗ്രതാ സമിതി കൂടുതൽ ശ്രദ്ധയോടെയാണ് കാര്യങ്ങൾ നിരീക്ഷിച്ചുവരുന്നത്.