ധർമ്മടം: മണ്ഡലത്തിലെ പിണറായി ധർമ്മടം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊണ്ട് അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന കോളാട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കോളാട് ജൂനിയർ ബേസിക്ക് എൽപി സ്‌കൂളിൽ വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ അദ്ധ്യക്ഷനാകും. 13.80 കോടി രൂപ ചെലവിലാണ് പാലം നിർമ്മിക്കുന്നത്.