maram
കൈയിൽ മുറിവേറ്റ് മരത്തിൽ കുടുങ്ങിയ ജനാർദ്ദനനെ അഗ്നിശമന സേന താഴെ ഇറക്കുന്നു

തളിപ്പറമ്പ്: കൈയിൽ മുറിവേറ്റ് മരത്തിൽ കുടുങ്ങിയ ആളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. മുല്ലക്കൊടി അറാകാവിൽ മോഹനൻ എന്നയാളുടെ പുരയിടത്തിലെ എകദേശം 40 അടി ഉയരമുള്ള തേക്ക് മരത്തിന്റെ ശാഖകൾ വെട്ടാൻ കയറിയ കയരളം കൊഴുപ്പാട്ടെ.ജനാർദ്ദനൻ (40) എന്നയാളാണ് എകദേശം 35 അടി ഉയരത്തിൽ അബദ്ധത്തിൽ ഇടത് കൈയിൽ കത്തി വാൾ കൊണ്ടുള്ള മാരക വെട്ടേറ്റ് മരത്തിൽ കുടുങ്ങിയത്.

തളിപ്പറമ്പ് ഫയർ സ്റ്റേഷൻ ഓഫീസർ കെ.പി . ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേന സ്ഥലത്തെത്തി ഫയർ ഓഫീസർ (ഡ്രൈവർ ) എം.സി.ദിലീപ് ,ഫയർ ഓഫീസർ പി. വിപിൻ എന്നിവർ മരത്തിൽ കയറി ഇദ്ദേഹത്തെ റെസ്ക്യൂ നെറ്റിൽ കയറ്റി താഴെ ഇറക്കി ആശുപത്രിയിൽ എത്തിച്ചു .