പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി മുൻ ജനറൽ സെക്രട്ടറിയും സഹകാരിയുമായ കണ്ണികുളങ്കരയിൽ ടി.വി.കണ്ടൻ (82) നിര്യാതനായി. ക്ഷേത്ര വിദ്യാഭ്യാസ സമിതി വൈസ് പ്രസിഡന്റ്, ഉദുമ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, ദേശീയ ചെത്തുതൊഴിലാളി (ഐ എൻ ടി യു സി) യൂണിയൻ ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പ്രജ സോഷ്യലിസ്റ്റു പാർട്ടി (പി.എസ്.പി) യിൽ സജീവ പ്രവർത്തകനായിരുന്ന കണ്ടൻ പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു. പാർട്ടിയുടെ ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് ആയിരുന്നു.
ഭാര്യ: കാർത്ത്യയനി. മക്കൾ: നിഷിത (ഉദുമ സർവീസ് സഹകരണ ബാങ്ക് കോട്ടിക്കുളം ബ്രാഞ്ച്), നിനേഷ് (ഗൾഫ്). മരുമകൻ: ദിനേശൻ. സഹോദരങ്ങൾ: മാധവി, പരേതരായ കർത്തുട്ടി, ചോയിച്ചി, കല്യാണി.