ആലക്കോട്: കാപ്പിമല മഞ്ഞപ്പുല്ലിലെ ആദ്യകാല കുടിയേറ്റ കർഷകൻ വായാട്ടുപറമ്പിലെ കളപ്പുരയ്ക്കൽ തോമസ് (88) നിര്യാതനായി. കാപ്പിമല സ്‌കൂൾ അധ്യാപകൻ, ആലക്കോട് ഗവ. എസ്‌റ്റേറ്റ് സൂപ്പർവൈസർ, വ്യാപാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാപ്പിമലയിലെ കവുങ്ങുരോഗ നിവാരണ പദ്ധതി, റോഡ് വികസനം തുടങ്ങി നാടിന്റെ ഒട്ടേറെ വികസനപ്രവർത്തനങ്ങളിൽ പങ്കാളിയായി. അഞ്ചു വർഷം മുമ്പാണ് കാപ്പിമലയിൽ നിന്ന് വായാട്ടുപറമ്പിലേക്ക് താമസം മാറിയത്.
ഭാര്യ: ബ്രിജീത്ത (ചെമ്മലമറ്റം പൊരിയത്ത് കുടുംബാംഗം). മക്കൾ: ജോയി (കേരളകൗമുദി റിപ്പോർട്ടർ, ആലക്കോട്), ആൻസമ്മ, ജെസ്സി, സിജി (ദുബായ്), സോജി, പരേതനായ ഇമ്മാനുവൽ. മരുമക്കൾ: ഗ്രേസി, ലിസി, ജോസ് വാലേപുത്തൻ പുരയിൽ (പോത്തുകുണ്ട്), ചാക്കോ ചെമ്പരത്തിക്കൽ (തട്ടുമ്മൽ, ചെറുപുഴ), സിൽവി, സജി ജീരകത്തിൽ.