പാനൂർ: പാനൂർ ടൗണിലെ 40-ാം വാർഡ് ഒഴികെയുള്ള വാർഡുകളിലെ കച്ചവട സ്ഥാപനങ്ങൾ വൈകുന്നേരം 5 മണി വരെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തുറന്നു പ്രവർത്തിക്കാവുന്നതാണ്. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച 40-ാം വാർഡിലെ കച്ചവട സ്ഥാപനങ്ങൾ അത്യാവശ്യ സാധനങ്ങളായ പഴം, പച്ചക്കറി, പലവ്യഞ്ജനം എന്നിവ ഹോം ഡെലിവറി ചെയ്യുന്നതിനുവേണ്ടി മാത്രം ജില്ല കളക്ടർ പ്രഖ്യാപിച്ച നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാവുന്നതും മരുന്നു ഷോപ്പുകൾ സാധാരണ പോലെ പ്രവർത്തിക്കാവുന്നതുമാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.