covid

കാസർകോട്: ജില്ലയിൽ 118 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 പോസിറ്റീവായി. 103 പേർക്ക് സമ്പർക്കത്തിലൂടെയും മൂന്നു പേർ വിദേശത്ത് നിന്നെത്തിയവരും 12 പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 91 പേർക്ക് കൊവിഡ് നെഗറ്റീവായി.

കരിവെള്ളൂർ പെരളം, പിലിക്കോട്, കുമ്പള, മംഗൽപാടി സ്വദേശികളായ ആരോഗ്യപ്രവർത്തകരും ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ പെടുന്നു. കാസർകോട് 14, മധൂർ 5, കാറഡുക്ക 2, പുല്ലൂർപെരിയ 1, ബദിയഡുക്ക 1, ചെങ്കള 3, ചെറുവത്തൂർ 11, ദേലംപാടി 4, ഈസ്റ്റ് എളേരി 1, മൊഗ്രാൽപുത്തൂർ1, ചെമ്മാനാട് 3, എൻമകജെ 1, കിനാനൂർ കരിന്തളം1, നീലേശ്വരം 20, തൃക്കരിപ്പൂർ 8, പിലക്കോട് 3, കയ്യൂർ ചീമേനി 1, കരിവെള്ളൂർ 1, കാഞ്ഞങ്ങാട് 3, അജാനൂ 6, പടന്ന 3, മടിക്കൈ 9 വലിയപറമ്പ 2, കുമ്പള 4, ബെള്ളൂർ 2, പുത്തിഗെ 2, കോടോംബേളൂർ 1, മംഗൽപാടി 5 എന്നിങ്ങനെയാണ് തദ്ദേശ സ്ഥാപനം തിരിച്ചുള്ള രോഗബാധിതരുടെ കണക്ക്.