കാസർകോട് :ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെൻ്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്) എന്ന സമഗ്ര സോഫ്റ്റ്‌വേറിലൂടെ ഇനി തദ്ദേശ സ്ഥാപന സേവനങ്ങളിലെ സേവനം വിരൽ തുമ്പിലേക്ക്. ഒന്നാം ഘട്ടത്തിൽ ജില്ലയിലെ 10 ഗ്രാമ പഞ്ചായത്തുകളിൽ പദ്ധതിക്കു തുടക്കം കുറിക്കുകയാണ്. ഇൻഫർമേഷൻ കേരള മിഷനാണ് സോഫ്റ്റ് വേർ തയ്യാറാക്കിയത്.

സേവനങ്ങൾക്ക് കൂടുതൽ സുതാര്യതയും കൃത്യതയും സമയ ക്ലിപ്തതയും നിരീക്ഷണവും സാങ്കേതിക മികവും ഉറപ്പുവരുത്തുന്നതാണ് ഈ പുതിയ പദ്ധതി. ജനന-മരണ രജിസ്ട്രേഷൻ, പേര് ചേർക്കൽ, തിരുത്തൽ തുടങ്ങിയ സേവനങ്ങൾ ആദ്യഘട്ടത്തിൽ ഓൺലൈനിൽ ലഭ്യമാക്കാൻ സാധിക്കും. ഘട്ടം ഘട്ടമായി കൂടുതൽ സേവനങ്ങൾ സോഫ്റ്റ് വേറിൻ്റെ ഭാഗമായി ഇങ്ങനെ ലഭ്യമാക്കാൻ കഴിയും.

കാസർകോട് ജില്ലയിൽ

ബേഡഡുക്ക,

കള്ളാർ,

കാറഡുക്ക,

കോടോംബേളൂർ

കുറ്റിക്കോൽ

മധൂർ

മീഞ്ച

പൈവളികെ

വോർക്കാടി,

തൃക്കരിപ്പൂർ

ബൈറ്റ്

കാസർകോട് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ഉടൻ തന്നെ പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്.

ജെയ്സൺ മാത്യു (പഞ്ചായത്ത്‌ ഡെപ്യുട്ടി ഡയറക്ടർ കാസർകോട് )