endo
എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കാസർകോട് ഒപ്പുമരച്ചുവട്ടിൽ നടന്ന പ്രതിഷേധം പ്രൊഫ: വി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യുന്നു.

കാസർകോട്: അഞ്ച് മാസമായി പെൻഷൻ ലഭിക്കാത്തതിലും ആവശ്യത്തിന് ചികിത്സാ സൗകര്യം ഒരുക്കാത്തതിലും ദുരിതബാധിതർ പ്രതിഷേധവുമായി തെരുവിലിറങ്ങി. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കാസർകോട് ഒപ്പുമരച്ചുവട്ടിൽ നടന്ന പ്രതിഷേധം പ്രൊഫ: വി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.

കാസർകോടിന് പുറത്ത് ചികിത്സ തേടിപ്പോകാൻ കഴിയാത്ത സാഹചര്യത്തിൽ ചികിത്സയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിയണമെന്ന് പ്രൊഫ. വി.ഗോപിനാഥൻ പറഞ്ഞു. മുനീസ അമ്പലത്തറ, ഫാദർ ജോസ്, താജുദ്ദീൻ പടിഞ്ഞാർ, സിസ്റ്റർ മറിന, ഷാഫി പാറപ്പള്ളി, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.പി ജമീല, മിസിരിയ ചെങ്കള, കെ. സമീറ, പി. ഷൈനി, നസീമ മവ്വൽ, ജയശങ്കർ ബദിയടുക്ക നേതൃത്വം നൽകി.