കാസർകോട്: ബീഫ് സ്റ്റാളിൽ വ്യജ മദ്യ വിൽപന നടത്തിയ ഉടമ എക്‌സൈസ് പിടിയിലായി.ബദിയടുക്ക ടൗണിലുള്ള ഹയാത്ത് ബീഫ് സ്റ്റാളിൽ വെച്ച് മദ്യ വിൽപന നടത്തിവന്ന ബീഫ് സ്റ്റാൾ ഉടമ ബദിയടുക്ക ചെന്നർ കട്ടയിലെ ലിജോ ജോർജി(36)നെയാണ് ബദിയടുക്ക റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സതീഷിന്റെ നേതൃത്വത്തിൽ അറസറ്റ് ചെയ്തത്. ലിജോയിൽ നിന്ന് നാല് ലിറ്റർ വ്യാജ മദ്യം കസ്റ്റഡിയിലെടുത്തു.