പയ്യന്നൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഖാദി ഉത്പാദന യൂണിറ്റുകളിലെ തൊഴിലാളികളുടെ വേതന കുടിശിക 28ന് മുമ്പ് പൂർണമായും വിതരണം ചെയ്യുമെന്നും റിബേറ്റ് കുടിശികയിനത്തിൽ സർക്കാരിൽ നിന്ന് അനുവദിച്ച തുക ഇതിന് വേണ്ടി ചെലവഴിക്കുമെന്നും ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജ് അറിയിച്ചു. ഓണത്തിന് മുമ്പ് വേതനത്തിന്റെയും ആനുകൂല്യങ്ങളുടെയും കുടിശിക തീർക്കുമെന്ന് അറിയിച്ചിരിക്കെ ഇപ്പോൾ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്നും അവർ ആരോപിച്ചു.