കാസർകോട്: കാസർകോട്ട് ഇന്നലെ 99 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർക്കെല്ലാം സമ്പർക്കത്തിലൂടെ ആണ് രോഗം പകർന്നത്.
കോടോംബേളൂർ 6,നീലേശ്വരം 11, കയ്യൂർ ചീമേനി 3, ചെമ്മനാട് 20, ബേഡഡുക്ക 1,പള്ളിക്കര 5, ചെങ്കള 6,ബദിയഡുക്ക 6, കാഞ്ഞങ്ങാട് 19, കുമ്പള 4, അജാനൂർ 8, പുല്ലൂർ പെരിയ 3, കുറ്റിക്കോൽ 6 എന്നിങ്ങനെയാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പഞ്ചായത്തുകൾ.
വീടുകളിൽ 4351 പേരും സ്ഥാപനങ്ങളിൽ 984 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 5335 പേരാണ്. 4193 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 513 പേർ വിദേശത്ത് നിന്നെത്തിയവരും 375 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3305 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 3083 പേർക്ക് ഇതുവരെ രോഗമുക്തരായി. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 31 പേരാണ്.
രോഗബാധിതർ 4193
രോഗമുക്തർ 3083
നിരീക്ഷണത്തിൽ 5335