പള്ളിക്കുന്ന്: ഇടച്ചേരി ടി.സി മുക്കിന് സമീപം സൗപർണികയിൽ കക്കറയിൽ ഗംഗാധരൻ (82) നിര്യാതനായി. അത്താഴക്കുന്ന് ദിവ്യ എൻജിനീയറിംഗ് വർക്സ് ഉടമയാണ്. ഭാര്യ: പൊന്നമ്മ. മക്കൾ: രാഗേഷ് കുമാർ (ഡയറക്ടർ, അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് ബാങ്ക്, തളാപ്പ്), രതീഷ് കുമാർ (കണ്ണൂർ കോഓപ്പറേറ്റീവ് അർബൻ ബാങ്ക്), രാജേഷ് കുമാർ (ഖത്തർ), ഗിരീഷ് കുമാ (എക്സ്‌പേർട്സ് ബൈക്ക് സർവീസ്, മമ്പറം), അഭിലാഷ് കുമാർ (അമാന ടൊയോട്ട, തോട്ടട), ഹരീഷ് കുമാർ. മരുമക്കൾ: ഷൈജ (കെ.സ്.ഇ.ബി. വളപട്ടണം), ഷൈനി, രജിഷ, സനൂപ, രമ്യ. സഹോദരങ്ങൾ: സഹദേവൻ, ലളിത, വിജയകുമാരി, പരേതനായ ഭരതൻ. സംസ്‌കാരം ഇന്ന് 10ന് പയ്യാമ്പലത്ത്.