കണ്ണൂർ: കൊവിഡ് നിയന്ത്രണത്തിന് ഒടുവിൽ കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിൽ നിന്നും അന്തർ സംസ്ഥാനത്തേക്കുള്ള ആദ്യ സർവ്വീസ് ഇന്നലെ രാവിലെ 7.35 ന് പുറപ്പെട്ടു. ബംഗളൂരുവിലേക്കായിരുന്നു ആദ്യ അന്തർസംസ്ഥാന സർവ്വീസ്. സീറ്റ് ഫുൾ ആയാണ് ബംഗളൂരുവിലേക്ക് ഇന്നലെ സർവ്വീസ് നടത്തിയത്. ഇതേ ബസ് രാത്രി 11 ന് ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് മടങ്ങി. പത്ത് ശതമാനം ചാർജ് വർദ്ധനവാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്.

കേരളത്തിലേക്ക് വരുന്നവർക്ക് ജാഗ്രതാ പോർട്ടിൽ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ടിക്കറ്റിനൊപ്പം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൂടി കാണിച്ചാൽ മാത്രമേ യാത്ര സാധ്യമാകൂ. ഓണം സീസൺ മുൻനിർത്തി ആരംഭിക്കുന്ന സ്പെഷ്യൽ സർവ്വീസ് സെപ്തംബർ ആറ് വരെ മാത്രമാണ് നടത്തുക.