തളിപ്പറമ്പ്: തളിപ്പറമ്പിലെ ലോക് ഡൗൺ ദുരന്ത ദിനങ്ങൾ അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് മുൻസിപ്പൽ കമ്മിറ്റി ആവശ്വപ്പെട്ടു. കച്ചവടക്കാരുടെയും, ജനങ്ങളുടെയും ദുരവസ്ഥ അടിയന്തരമായി പരിഹരിക്കുക, കർശന നിയന്ത്രണങ്ങളോടെ കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. പി. മുഹമ്മദ് ഇഖ് ബാൽ അദ്ധ്യക്ഷത വഹിച്ചു. ടി.വി. രവി, സക്കറിയ കായക്കൂൽ, രജനി രമാനന്ദ്, ജോർജ് വടകര, എം.എൻ പൂമംഗലം, കൊടിയിൽ സലിം, എന്നിവർ സംസാരിച്ചു.