തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യം നേടിയതിന്റെ ഔപചാരികമായ പ്രഖ്യാപനം മന്ത്രി ഇ. ചന്ദ്രശേഖരൻ ഓൺലൈനായി നിർവഹിച്ചു. തരിശുപാടങ്ങളും നിലങ്ങളും കൃഷിയോഗ്യമാക്കിയ പഞ്ചായത്തിന്റെ വിജയം ശ്ലാഘനീയവും മാതൃകാ പരവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഫൗസിയ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ: ടി.എൻ. സീമ വിശിഷ്ടാതിഥിയായിരുന്നു. കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എൻ. സുകുമാരൻ , കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആർ. വീണാറാണി, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ, വികസന സ്ഥിരം സമിതി അദ്ധ്യക്ഷ എ.ജി. സറീന, ടി.വി. കുഞ്ഞികൃഷ്ണൻ , സെക്രട്ടറി പി.പി. ഉഷ എന്നിവർ പ്രസംഗിച്ചു.